Saturday, December 1, 2012

ചിലപ്പോള്‍ സ്വാതന്ത്ര്യം അങ്ങനെയാണ്..



നീല മേഖങ്ങല്‍ക്കിടയിലായിരുന്നു ഇന്നലെ ...
തിരച്ചില്‍ ... പരതല്‍ ...
മടുത്തിട്ടല്ല ... മനപ്പുര്‍വ്വം ...
നിവര്‍ത്തിയില്ലാതെ കണ്ണു പറിച്ചെടുത്തു ...
തിരികെ നടക്കുമ്പോള്‍ ...
കയ്യിലൊരു ചിറകറ്റ കിളി എന്നെ പോലെ..
പറന്നു വീണത്‌ എന്‍റെ കയ്യിലെന്തിനു ?
അറിയില്ലാ ...
അകലത്തു കാക്കകളുടെ പരക്കം പാച്ചില്‍ ...
മാരോട് പൊത്തി വെച്ചതിനെയും കൊണ്ട്‌ 
ഓടിയതെന്തിനാവോ...
മുറിയില്‍ ഒരു മൂലയില്‍ അവളും സുഖം പ്രാപിച്ചു...
പറക്കാന്‍ മോഹമുന്ടെന്നരിഞ്ഞിട്ടും സ്വാര്‍ഥത ... 
ഒരിക്കല്‍ പറത്തി വിട്ടു..
അവള്‍ മൂന്നാം ദിവസം തിരികെ വന്നു..

ചിലപ്പോള്‍ സ്വാതന്ത്ര്യം അങ്ങനെയാണ്..