Friday, October 21, 2011

എന്നന്നേക്കുമായി


കുത്തി നോവിക്കാന്‍  നിനക്ക് നീയും
എനിക്ക് ഞാനും മാത്രമേ ഉണ്ടായിരുന്നുള്ളൂ
അന്നും ഇന്നും...
നിന്റെ നിനവുകളിലെക്ക് എത്തി നോക്കാന്‍
നിലാവും വെളിച്ചവും ഞാന്‍ പകര്‍ന്നു തന്നിരുന്നു..
എന്റെ നെഞ്ചിലെ മിന്നമിനുങ്ങിനെയും
ഇത്തിരി വെട്ടത്തെയും നിന്നിലേക്ക്‌
ഞാന്‍ ചൂട് പോകാതെ കിനിഞ്ഞിരുന്നു..
ഓര്‍കാതെ നീ ചിറകു മുളച്ചു അങ്ങ്
ആകാശത്തെത്തി...
എന്റെ നെഞ്ചിലെ ചൂടും വെളിച്ചവും
പ്രണയവും.. തീയും...
തണലും... നിറങ്ങളും...
നിദ്രയും... കിനാവുകളും.. നക്ഷത്രങ്ങളും..
മറന്നു കൊണ്ട്...
തിരിഞ്ഞു നോക്കാതെ... എന്നന്നേക്കുമായി...




Monday, October 3, 2011

എത്തിനോട്ടം

അച്ഛന്റെ പ്രതീക്ഷകളിലേക്ക്
അമ്മയുടെ ചോരയുട്ടുന്ന നെഞ്ഞിലേക്ക്..
കൂടെ പിറപ്പിന്റെ ദീനതയിലെക്ക്
പ്രണയത്തിന്റെ ആത്മാര്തതയിലെക്ക്..
നിറം മങ്ങിയ ആല്‍ബതിലെക്ക്...
എഴുതി മടുത്ത അക്ഷരങ്ങളിലേക്ക്...
ഉടുത് പഴകിയ സാരികളിലെക്ക്..
മുഷിഞ്ഞ സൌഹൃടങ്ങളിലെക്ക്
ഒരിക്കലും തീരില്ലെന്ന് ഓര്‍ത്ത ദുഖങ്ങളിലെക്ക് ..
മറന്നു തുടങ്ങിയ സ്വപ്നങ്ങളിലേക്ക്..
ഞാന്‍ മാന്തി മുറിവേല്‍പ്പിക്കുന്ന തുടയിലെക്കും....
പിന്നെ ഞെരിഞ്ഞമര്‍ന്ന കയറിലേക്കും...