നോട്ടം...
ഇന്നെര്‍ ഇടാതെ അലസമായി ധരിച്ചിരുന്ന
വെളുത്ത ഷര്‍ട്ട്‌നു ഉള്ളിലൂടെ അകത്തേക്ക്...
കറപിടിച്ച പല്ലുകള്‍ക്ക്..
കോള്‍ഗേറ്റ് വെച്ച് തേച്ച എന്‍റെ
പല്ലിനെക്കാള്‍ തിളക്കം!
സ്വതന്ത്രമായ ചിന്തകളെ
മനസ്സുകൊണ്ടു സ്വീകരിക്കുമെന്നു
അവകാശപ്പെട്ടിരുന്ന അയാള്‍ ,
വക്കുപൊട്ടിയ ചായക്കൊപ്പ
നിലത്തെറിഞ്ഞു..
മനപ്പുര്‍വ്വം ഞാന്‍ ഛര്ദിച്ച
വാക്കുകളിലേക്കു നോക്കി ,
ക്രൂരമായി പറയാന്‍ തുടങ്ങി ..
പെണ്ണ് ഒരു വില്‍പ്പന ചരക്കാണെന്നു...
അവളുടെ വാക്കുകള്‍ക്കു വിലയില്ലെന്നു ...
പിന്നെയും ഭ്രാന്തമായ മുറവിളികള്‍ ...
അയാളുടെ കഴുത്തില്‍ കുത്തിപ്പിടിച്ചു
കശക്കി എറിഞ്ഞു മുറിയുടെ
ഏറ്റവും ഭംഗിയുള്ള ഒരു മൂലയിലേക്ക്..
തീഷ്ണമായ നോട്ടം നെഞ്ചില്‍ തന്നെ
ആയിരുന്നിട്ടും എന്‍റെ സ്വാതന്ത്ര്യത്തെ
ഞാന്‍ മൂടി വെക്കാന്‍ വിചാരിച്ചില്ല ...
"നിലക്ക് നിര്‍ത്താന്‍ നിന്‍റെ
അമ്മയേം പെങ്ങളേം പോലും കാക്കണ്ട !"
ഇനി ഞങ്ങള്‍ മരം കേറികളാവട്ടെ !
നാക്കിനു മുര്‍ച്ച ഉള്ളോരാവട്ടെ !
കാലത്തിനൊപ്പം നടക്കുന്നോരാവട്ടെ !
പഠിച്ചും പറഞ്ഞും
ശക്തിയുല്ലോരാവട്ടെ .. !
------------------------------
എന്‍റെ ഷര്‍ട്ട്‌ല്‍ ചുവപ്പ് നിറം പരന്നു
രക്തം ഒഴുകി പരന്നു
ഉറഞ്ഞ വഴികളില്‍
എന്‍റെ സ്ത്രീയായി പോയതിന്‍റെ
ദൈന്യത നിന്ന് തേങ്ങി...
എനിക്കു പ്രണയം
സമ്മാനിച്ച വാകപൂക്കള്‍
നിറച്ച പൂപ്പാത്രം ...
സ്വപ്നം പോലെ
ഇനിയാ
പൂക്കളില്‍ ഞാനും...