ഒരു നക്ഷത്ര ദൂരത്തിലേക്കുള്ള
എ പോസിറ്റീവ് രക്ത കടലിന്‍റെ
ആഴവും പരപ്പുമാണ്
നിന്നെയും എന്നെയും കൂട്ടിയോജിപ്പിക്കുന്നത്
നിന്‍റെ വിരല്‍ മുറിഞ്ഞു രക്തം കിനിഞ്ഞപ്പോള്‍
ഞാനറിയാതെ ഒഴുകിത്തുടങ്ങി ..
നിലതെറ്റിയ ഒഴുക്കിനിടയില്‍
എന്‍റെ താളം തെറ്റി തുടങ്ങിയിരുന്നു ..
ആഴം നഷ്ട്ടപ്പെട്ടു...
ചാലുകളായി എന്നിലെ രക്ത തുള്ളികളും ഒഴുകിയകന്നു ...
നിന്നിലേക്കുള്ള ദൂരം അപ്പോളെനിക്ക്
ഒരു സൂര്യ ദൂരതെക്കാളും അകലെയാവണം ......