Sunday, January 19, 2014

വിശ്വാസം

അവന്റെ മടിയിലിരുന്നു
ചുണ്ടുകളെ വാരി പുണരാൻ
ഒരിക്കൽ തോന്നിയിരുന്നു,.
പ്രണയം കൊണ്ട് നെഞ്ച് നിറഞ്ഞു
കണ്ണ് നിറഞ്ഞു.. പറയാൻ തുടങ്ങിയ നേരം..
നുണകളുടെ കേട്ട് പൊട്ടി...
പേര്.. വീട്.. സ്ഥലം.. ജോലി..
എല്ലാം ഒരു മിഥ്യ ധാരണ ആയിരുന്നു..
പ്രണയം പോയില്ല..
ആ തോന്നൽ പോയില്ല..
വിശ്വാസം അതാണല്ലോ എല്ലാം..
അത് പോയി..
_ഒന്നുമില്ലൈമയിൽ എന്തോ ഉണ്ടാകി
വെചിട്ട് അത് പ്രണയമാണെന്ന്
തെറ്റി ധരിക്കുന്ന പെണ്ണിന്റെ
വലുപ്പം കുറഞ്ഞ
വില കുറഞ്ഞ  മനസ്സാണ്‌ ഒരു
നിമിഷത്തേക്ക് എന്നെ ചിന്തിപ്പിച്ചത്.. _
അടുത്ത നിമിഷം...
 അവന്റെ ചുണ്ടിലും നെഞ്ചിലും
ചുംബനങ്ങൾ കൊണ്ട് നിറഞ്ഞു
അവനും ഞാനും ഒന്നായി.. ഒന്നിൽ ഒന്നായി..
ശൂന്യതയിൽ  രണ്ടായി.. വീണ്ടും ഒന്നായി..
വീണ്ടും വീണ്ടും.. വീണ്ടും..

വിശ്വാസം ഒരിക്കലും തിരിച്ചു വന്നില്ല..
സ്നേഹം കൊണ്ടൊരു കുഴിയുണ്ടാക്കി..
വിശ്വാസത്തെ കുഴിച്ചിട്ടു..
മൂന്നു ആത്മാക്കളായി ഭാഗിച്ചു..
അതിനു മുകളിൽ ഒരു മരം നാട്ടു നനച്ചു..

ആ മരത്തിനു ആഴ്ന്നിറങ്ങിയ വേരുകളുണ്ടായി..

അന്നത്തെ മരത്തിൽ ഉണ്ടായ
പൂക്കൾക്ക്‌ വിശ്വാസത്തിന്റെ ഗന്ധം ഉണ്ടായിരുന്നു..
കായ്കളിൽ വിശ്വാസത്തിന്റെ ഉറപ്പും ഉണ്ടായിരുന്നു.. 

കിളി പറന്നു പോയ കഥ..

പുകയൂതി വിടുമ്പോ..
മനസ്സിൽ കനത്തു വീർത്തു പതഞ്ഞു
വന്നത്..
മഴക്ക് മുന്നേ ഉള്ള വേഴാമ്പലിന്റെ
മനസ്സായിരിക്കും (ഊഹിക്കണം ഓർമയില്ല)
കിളി പോയി ഇരിക്കുമ്പോ ആണ്.. കാമുകനെ തെറി വിളിക്കാനും..
ഇല്ലാത്ത മഴ കൊള്ളാനും.. വെറുതെ കോണ്‍ തെറ്റി നടക്കാനും
കടല് കാണാനും.. ഒക്കെ ഒരു തോന്നല് തോന്നുവ..
എന്നാ വെറുതെ ബാൽക്കണി യിൽ നിക്കുമ്പോ ഈ ഭൂലോകം മുഴുവൻ
ഉരുണ്ടു പിരണ്ടു.. എന്റെ മുന്നിൽ വന്നു കാൽച്ചുവട്ടിൽ
വന്നു നിക്കുന്ന പോലെ തോന്നും..

അങ്ങനെ തോന്നിയ അതായത് അടിച്ചു കോണ്‍ തെറ്റിയ രാത്രിയിൽ ആണ്
ആ ചാ പിള്ള പ്രസവം കെട്ട് ഞെട്ടിയത്..
ഈ ഞെട്ടൽ എല്ലാത്തിലും ഉണ്ടല്ലോ എന്ന വിജാരിക്കണ്ട..
എനിക്ക് ഒരു സ്ഥായിയായ ഭാവം ആണ് ഞെട്ടൽ.. വിജ്രംഭനം, ഏകാന്തത,,
എന്ന് വിജാരിച് ഞാൻ ഒരു ഇന്റ്രൊവെർറ്റ്  തെണ്ടി ഒന്നും അല്ല.. :)
നല്ല ഒന്നാന്തരം അടിപൊളി മനസ്സുള്ള.. (പാവം അല്ല ) പെണ്കുട്ട്യാണ്...

അപ്പൊ ആര്ക്കാണ് ചാ പിള്ള ഉണ്ടായത് എന്നാ ചോദ്യം ഇപ്പൊ വരും..
ചൊദികുന്നതിനു മുൻപേ പറയാം..
ചാ പിള്ള ഉണ്ടായത് ഒരു സുഹൃത്തിനാണ്..
ഒരു എഴുത്തുകാരനാണ്‌ പുളളിക്കാരൻ..

എഴുത്ത് കൊണ്ട് പേറ്റ് നോവ്‌
കൊണ്ട് പുളഞ്ഞ അയാളുടെ ആ രാത്രി എനിക്കും ഉളളിൽ വലിഞ്ഞ് മുറുകുന്ന
ഒരു സങ്കടം  ഉണ്ടാക്കി.. സത്യത്തിൽ..  അയാളുടെ ആ സങ്കടം എനിക്ക് നട്ട പിരാന്ത് പിടിപ്പിച്ചു എന്ന് വേണം പറയാൻ
ചില സൌഹൃദങ്ങൾ നെഞ്ചത്ത് കത്തി കുത്തിയിറക്കുന്ന വേദന അനുഭവിക്കുന്നത് കാണാനും വയ്യ എനിക്ക്..

ആഹ്.. അപ്പൊ കഥയുടെ അവസാനത്തിനു വേണ്ടി.. അയാള് കിടന്നു കഷ്ടപ്പെട്ടു..
ഗതികെട്ട് അയാളെഴുതി ഉണ്ടാക്കിയ കഥ മുഴുവൻ കേട്ട് ഞാൻ ഈറനണിഞ്ഞ മിഴികളോടെ
അവസാനത്തിനായി കാത്തിരുന്നു..

അയാളെഴുതി പൂർത്തിയാക്കിയ ആ കഥയുടെ അന്ത്യം ഇങ്ങനെ ആയിരുന്നു..
" ഇനി കിളി പോയ അവളുടെ കഥയില അവസനങ്ങൾ ഇല്ലാത്ത സ്നേഹക്കടൽ   ഇരമ്പൽ ആണ് "

ആ മുടിഞ്ഞവൻ എഴുതിയത് എന്റെ കഥയാണ്‌..

ആ കഥ പുറത്തു വരാൻ ഞാൻ ഇന്ന് വരെ സമ്മദിചിട്ടില്ല
കാരണം ഭൂതകാലത്തിലെ.. നഷ്ട്ട കണക്കു എടുത്താൽ..
തല തിരിഞ്ഞ ഒരു നെഗറ്റീവ് ഊർജം പകരാനെ കഴിയു..

ജീവനില്ലാത്ത കൃതിയെ ചാ പിള്ള എന്ന് വിളിക്കാനാണ് എനിക്കിഷ്ടം എന്ന് പറഞ്ഞു
അവനെ അങ്ങ് വെറുപ്പിച്ചു.. അല്ലെലെ തല നേരെ നിലക്കാത്ത അവസ്ഥയിലായിരുന്നു
എന്നുള്ളത് എനിക്കും അച്ചുവിനും മാത്രം അറിയുന്ന ഒരു സ്വകാര്യം ആണ് !

എന്തായാലും.. ഭൂമിയെ മുഴുവൻ കാൽ ചുവട്ടിൽ നിർത്തി.. ആകാശവും നക്ഷത്രങ്ങളും
സാക്ഷി നിർത്തി.. ഞാൻ അയാളോട് പറഞ്ഞു..
നോവുള്ള കഥകൾ കഥകൾ ആകരുത്..
അനുഭവത്തിന്റെ ചൂടും ചൂരും കൊണ്ട് നിറച്ച ഒരു സംഭവം ആകണം.. :)

ഈ നിഴല് നഷ്ട്ട പെട്ടവളെ പിന്നീട് വിളിക്കാൻ അയാള് ഇന്നേ വരെ മിനക്കെട്ടിട്ടില്ല..
അമർഷം ആയിരിക്കും..
അന്ന് പഠിച്ചു..

എത്ര കിളി പോയാലും പറന്നാലും.. സ്വന്തം ജീവിത കഥ ഒരു പട്ടി കുറുക്കനോടും പറയില്ല ന്നു.. (തെണ്ടികൾ.. സിനിമ ആകാൻ
ത്രെഡ് കിട്ടാതെ നടക്കുന്ന വിവരം ആരും മറക്കണ്ട )

തല തിരിഞ്ഞ മരം



തല തിരിഞ്ഞോടി നിന്റെ  എന്ന് കേട്ടുകൊണ്ടാണ്
തല തിരിച്ചൊന്നു നോക്കിയത്..
അപ്പൊ പറയുകയും ചെയ്തു ഇപ്പൊ തിരിഞ്ഞു എന്ന്..
അമ്മ ചിരിച്ചോണ്ട് പറഞ്ഞു.. റോസ് ന്റെ കൊമ്പ് നീ തല തിരിച്ചാ
നട്ടോണ്ടിരിക്കുന്നെ.. നിനക്കെന്നാ പറ്റി അപ്പു ന്നു..
അപ്പോഴ സത്യം പറഞ്ഞ ഞാനും ശ്രദ്ധിച്ചത്..
ഇന്നലെ ലില്ലി ചേച്ചിയുടെ തോട്ടത്തിൽ നിന്ന് കഷ്ട്ടപ്പെട്ട്..
ബുദ്ധിമുട്ടി.. കാലേൽ പിടിച്ചു കൊണ്ട് വന്നതാണ്‌ വെള്ള റോസാ കൊമ്പ്
അമ്മച്ചി വളരെ അധികം പ്രണയിച്ചിരുന്നു വെള്ള റോസാ പൂക്കൾ..
മരിക്കുമ്പോ.. കൈയ്യിൽ വെള്ള റോസാ പൂക്കൾ കൊണ്ട് ഒരു ചെണ്ടുണ്ടാക്കി
ഞാൻ വെച്ചിരുന്നു..
 അമ്മ അപ്പൂ വന്നു കൈ കഴുകി ചായ ഉണ്ടാക്ക് എന്ന് പറയുന്നത് വരെ...
ഓർമ്മകൾ അങ്ങനെ നിലയില്ലാതെ ഒഴുകി കൊണ്ടിരുന്നു..

അങ്ങനെ ഞാൻ ആ ചെടി തല തിരിച്ചു തന്നെ നട്ടു വെച്ച്.. അമ്മയുടെ അടുത്തേക്ക് ഓടി..
ചായ ന്നു പറഞ്ഞാ ചായ കിട്ടുന്നത് വരെ ഉള്ള ആ കാത്തിരിപ്പ് അമ്മക്ക് അസഹനീയം ആണ് എന്ന് എനിക്കറിയാം

ഒന്ന് പറഞ്ഞു രണ്ടാമത്തേതിന്.. നല്ല അമ്മായിയമ്മയെ നിനക്ക് കിട്ടട്ടെ എന്ന് പറയുന്ന ടീം ആണ് പുള്ളിക്കാരി..
( എന്റെ അമ്മായിയമ്മ പാവം ആണ് ന്നു പറയണം എന്നുണ്ടായിരുന്നു പറയാഞ്ഞത് നന്നായി എന്ന് നിങ്ങൾക്കിപ്പോ  മനസ്സിലായിക്കോളും ,
അത് വരുന്നുണ്ട്.. )

അങ്ങനെ ഒന്നും രണ്ടും ആലോചിച്ചു അടുക്കളയിലേക്കു നടക്കുമ്പോ..
ഫോണിൽ രണ്ട് മെസ്സേജ് ..

ഒന്ന് ഞാൻ കല്യാണം കഴിക്കാൻ തീരുമാനിച്ചു..
രണ്ട് മുംബൈ ലേക്കുള്ള ജോബ്‌ കൻഫൊർമഷൻ..

ആഹാ.. ഇതിൽ സന്തോഷിക്കണോ സങ്കടപ്പെടണോ എന്ന്
ആലോചിച്ചു അന്തം വിട്ട എന്നെ അമ്മയുടെ വിളി വീണ്ടും ഞെട്ടി തരിപ്പിചു..

പിന്നെ എനിക്ക് ടെൻഷൻ വന്ന ഞാൻ കുറെ ആഹാരം കഴിക്കുന്ന ആളാണ്‌..
ഒരു തീരുമാനം ആവുന്നത് വരെ ഈ കലാ പരിപാടി തുടരുകയും ചെയ്യും..

അങ്ങനെ കഴിച്ചു കഴിച്ചു സങ്കടം സഹിക്കാൻ മേലാതെ വന്നപ്പോ..
ഫേസ് ബൂകിലെക്ക് വെർതെ  ഒന്ന് നോക്കി..

പറഞ്ഞു തീരും മുന്പ്..
engaged to കണ്ടപ്പോ.. മനസ്സില് ഒന്നും രണ്ടും അല്ല..
നൂറായിരം ലഡ്ഡു പൊട്ടി..

പിന്നെ ചെടി തല തിരിച്ചു നട്ടതിന്റെയൊ ചായ തണുത്ത്  പൊയതിന്റെയൊ
സങ്കടം ഇല്ലായിരുന്നു..
വർഷങ്ങളായി  നട്ടു നനച്ചു വളർത്തിയ ഒരു മരം
കട പുഴകുന്നതിന്റെ ഒരു ചെറിയ നീറ്റലും ഇനി ആർക്കിട്ടൊക്കെ പണി കൊടുക്കാം എന്ന
ആശങ്കയും  മാത്രം ആയിരുന്നു മനസ്സില്..
ഒരു ചെടി നട്ടത് തല കുത്തനെ ആയി പോയതും..
എന്റെ തല തിരിഞ്ഞു പോയതും ഒക്കെ ഒരു നിമിത്തം ആയി കണ്ട ഇന്നിപ്പോ
എനിക്ക് ചിരി വരുന്നുണ്ട്..

ഏതായാലും ഇനി എങ്കിലും തെരഞ്ഞ് എടുക്കുമ്പോ അബദ്ധം പറ്റില്ല എന്നും നട്ടു  വെക്കുമ്പോ നേരെ നട്ടു വെക്കും
എന്നും ഞാൻ അന്ന് തീരുമാനിച്ചു !!

Monday, January 13, 2014

oru orma.. sangeeth.. !!


കുറെ നാളുകൾക്ക് ശേഷം ആണ് എന്തേലും ഒന്ന് എഴുതാൻ വേണ്ടി ഇരിക്കുന്നത്
പഠിത്തം, തിരക്കുകൾ.. സമയം കിട്ടുന്നില്ല എന്ന് എല്ലാവരെയും പോലെ
കുളൂസ് പറയാൻ ഒന്നും ഇല്ല.. സത്യം ആയും മടി കൊണ്ടാണ് എഴുത്തു വേണ്ട എന്ന് വെച്ചത്..

ഇന്നിപ്പോ ബസിൽ പ്രണയ ഗാനങ്ങളൊക്കെ കേട്ട്..
നൊസ്റ്റാൾജിയ ബാധിച്ചപ്പോ ഒന്ന് എഴുതി ആ വെഷമം അങ്ങ്
തീർത്തേക്കാം എന്ന് കരുതി..
മനപ്പൂർവം ദാ കമ്പ്യൂട്ടർ ഉം തുറന്നു ഇരുന്നതാണ്..


മനസ്സിൽ എഴുതാൻ കരുതിയത്.. സംഗീതിനെ പറ്റിയാണ്
വളരെ യാദർചികമായി കിട്ടിയ എൻറെ വളരെ അടുത്ത സുഹൃത്താണ് സംഗീത്.. ഒരു തരത്തിലുള്ള പ്രതീക്ഷകളും ഇല്ലാതെ
എന്നെ വളരെ അധികം കരുതുന്ന ഒരു സുഹൃത്താണ് പുള്ളിക്കാരൻ..
എന്ത് ചെന്ന് പറഞ്ഞാലും സൊല്യുഷൻസും ആയി എന്റെ ഹൃദയം നിറക്കുന്ന
കൂട്ടുകാരൻ.. ഒരു കുഞ്ഞു ഫോട്ടോഗ്രാഫർ.
. അത് പറയുമ്പോ എനിക്ക് ചിരിവരും
എല്ലാരും നോക്കിയാ മതി..
ചറ പറ ഫോട്ടോഗ്രഫി.. ഫേസ് ബുക്കിൽ .....
എനിക്കയാളെ ഒരുപാടിഷ്ട്ടാണ്,.. ഇപ്പൊ നിങ്ങള് നെറ്റി ചുളിക്കും..
ഇഷ്ട്ടം ന്നു പറഞ്ഞാ നിങ്ങൾ ഉദ്ദേശിച്ച ആ ഇഷ്ട്ടം ഇല്ലാന്നല്ല..
പക്ഷെ എന്നെ പോലെ തന്നെ ഒരു സീരിയസ് പ്രണയത്തിന്റെ അടി
യിൽ നിന്ന് ഉയിർത്തു  വരുന്ന ഒരു വായാടി ആണ് ൻറെ സംഗീത്..
ന്നാ എന്നെക്കാൾ മൂത്തതാ ഒരു അഹങ്കാരവും ഇല്ല്യ... ഹിഹിഹി
ഏട്ടാ ന്നു വിളിക്കാൻ പാടില്ല.. ഇഷ്ട്ടല്ല ത്രെ.. വിളിച്ചിട്ടും ഇല്ല. :)
ടോ.. നിങ്ങള് ന്നു ഒക്കെ ആണ് വിളി.. എന്റെ എല്ലാ പോട്ടതരത്തിനും
നീ ചെയ്തോടി.. പോക്കോടി ന്നു പറഞ്ഞു കൂട്ട് നിക്കണ ഒരു ചക്കര...


ഇപ്പൊ എനിക്ക് പരീക്ഷ.. ആരോടും മിണ്ടാതെ ഫേസ് ബുക്കും..
വാട്സ്അപ്പും ഒക്കെ മനപ്പുർവ്വം ഒഴിവാക്കി ഇരിക്കുമ്പോ
ആ മനുഷ്യനെ മാത്രേ ഞാൻ കൂടെ വേണം ന്നു ആഗ്രഹിച്ചുള്ളു..
കാരണവും സിമ്പിൾ ആണ്.. എന്തിനും ഏതിനും കൂടെ നിക്കണ
ആ ചങ്ങാതി ഉണ്ടേൽ എനിക്ക് കണ്ണാടി വേണ്ട ന്നു തന്നെ !!










എല്ലാരേം നല്ലോണം മിസ്സനുണ്ട്..
സംഗീത് നെ പ്രത്യേകിച്ച്..
ഇനി ഓരോ ദിവസം ഓരോരുത്തരെ കുറിച്ച് എഴുതി
വെറുപ്പികാൻ തീരുമാനിച്ചു .. ഹിഹിഹിഹ്