തല തിരിഞ്ഞോടി നിന്റെ എന്ന് കേട്ടുകൊണ്ടാണ്
തല തിരിച്ചൊന്നു നോക്കിയത്..
അപ്പൊ പറയുകയും ചെയ്തു ഇപ്പൊ തിരിഞ്ഞു എന്ന്..
അമ്മ ചിരിച്ചോണ്ട് പറഞ്ഞു.. റോസ് ന്റെ കൊമ്പ് നീ തല തിരിച്ചാ
നട്ടോണ്ടിരിക്കുന്നെ.. നിനക്കെന്നാ പറ്റി അപ്പു ന്നു..
അപ്പോഴ സത്യം പറഞ്ഞ ഞാനും ശ്രദ്ധിച്ചത്..
ഇന്നലെ ലില്ലി ചേച്ചിയുടെ തോട്ടത്തിൽ നിന്ന് കഷ്ട്ടപ്പെട്ട്..
അമ്മച്ചി വളരെ അധികം പ്രണയിച്ചിരുന്നു വെള്ള റോസാ പൂക്കൾ..
മരിക്കുമ്പോ.. കൈയ്യിൽ വെള്ള റോസാ പൂക്കൾ കൊണ്ട് ഒരു ചെണ്ടുണ്ടാക്കി
ഞാൻ വെച്ചിരുന്നു..
അമ്മ അപ്പൂ വന്നു കൈ കഴുകി ചായ ഉണ്ടാക്ക് എന്ന് പറയുന്നത് വരെ...
ഓർമ്മകൾ അങ്ങനെ നിലയില്ലാതെ ഒഴുകി കൊണ്ടിരുന്നു..
അങ്ങനെ ഞാൻ ആ ചെടി തല തിരിച്ചു തന്നെ നട്ടു വെച്ച്.. അമ്മയുടെ അടുത്തേക്ക് ഓടി..
ചായ ന്നു പറഞ്ഞാ ചായ കിട്ടുന്നത് വരെ ഉള്ള ആ കാത്തിരിപ്പ് അമ്മക്ക് അസഹനീയം ആണ് എന്ന് എനിക്കറിയാം
ഒന്ന് പറഞ്ഞു രണ്ടാമത്തേതിന്.. നല്ല അമ്മായിയമ്മയെ നിനക്ക് കിട്ടട്ടെ എന്ന് പറയുന്ന ടീം ആണ് പുള്ളിക്കാരി..
( എന്റെ അമ്മായിയമ്മ പാവം ആണ് ന്നു പറയണം എന്നുണ്ടായിരുന്നു പറയാഞ്ഞത് നന്നായി എന്ന് നിങ്ങൾക്കിപ്പോ മനസ്സിലായിക്കോളും ,
അത് വരുന്നുണ്ട്.. )
അങ്ങനെ ഒന്നും രണ്ടും ആലോചിച്ചു അടുക്കളയിലേക്കു നടക്കുമ്പോ..
ഫോണിൽ രണ്ട് മെസ്സേജ് ..
ഒന്ന് ഞാൻ കല്യാണം കഴിക്കാൻ തീരുമാനിച്ചു..
രണ്ട് മുംബൈ ലേക്കുള്ള ജോബ് കൻഫൊർമഷൻ..
ആഹാ.. ഇതിൽ സന്തോഷിക്കണോ സങ്കടപ്പെടണോ എന്ന്
ആലോചിച്ചു അന്തം വിട്ട എന്നെ അമ്മയുടെ വിളി വീണ്ടും ഞെട്ടി തരിപ്പിചു..
പിന്നെ എനിക്ക് ടെൻഷൻ വന്ന ഞാൻ കുറെ ആഹാരം കഴിക്കുന്ന ആളാണ്..
ഒരു തീരുമാനം ആവുന്നത് വരെ ഈ കലാ പരിപാടി തുടരുകയും ചെയ്യും..
അങ്ങനെ കഴിച്ചു കഴിച്ചു സങ്കടം സഹിക്കാൻ മേലാതെ വന്നപ്പോ..
ഫേസ് ബൂകിലെക്ക് വെർതെ ഒന്ന് നോക്കി..
പറഞ്ഞു തീരും മുന്പ്..
engaged to കണ്ടപ്പോ.. മനസ്സില് ഒന്നും രണ്ടും അല്ല..
നൂറായിരം ലഡ്ഡു പൊട്ടി..
പിന്നെ ചെടി തല തിരിച്ചു നട്ടതിന്റെയൊ ചായ തണുത്ത് പൊയതിന്റെയൊ
സങ്കടം ഇല്ലായിരുന്നു..
വർഷങ്ങളായി നട്ടു നനച്ചു വളർത്തിയ ഒരു മരം
കട പുഴകുന്നതിന്റെ ഒരു ചെറിയ നീറ്റലും ഇനി ആർക്കിട്ടൊക്കെ പണി കൊടുക്കാം എന്ന
ആശങ്കയും മാത്രം ആയിരുന്നു മനസ്സില്..
ഒരു ചെടി നട്ടത് തല കുത്തനെ ആയി പോയതും..
എന്റെ തല തിരിഞ്ഞു പോയതും ഒക്കെ ഒരു നിമിത്തം ആയി കണ്ട ഇന്നിപ്പോ
എനിക്ക് ചിരി വരുന്നുണ്ട്..
ഏതായാലും ഇനി എങ്കിലും തെരഞ്ഞ് എടുക്കുമ്പോ അബദ്ധം പറ്റില്ല എന്നും നട്ടു വെക്കുമ്പോ നേരെ നട്ടു വെക്കും
എന്നും ഞാൻ അന്ന് തീരുമാനിച്ചു !!