Saturday, November 5, 2011

രണ്ടാനമ്മ

വിളിക്കുമെന്ന്  പലപ്പോഴും  പ്രതീക്ഷിക്കും...
വെറുതെ ആണെങ്കിലും ഒരു നോട്ടത്തിനു വേണ്ടി കൊതിക്കും...
മിക്കപ്പോഴും കണ്ണ് നിറയും..
ചിരിച്ചും  കരഞ്ഞും ഞാന്‍ ഓര്‍ക്കും...
ഒരിക്കലും ഇരുന്നിട്ടില്ലാത്ത ഒരു മടിതട്ടിനെ...
പിടിച്ചു വലിചിട്ടില്ലാത്ത  കവിള്‍ തടങ്ങളെ...
വലിച്ചു കുടിച്ചിട്ടില്ലാത്ത മുലക്കണ്ണിനെ..
രണ്ടാമതും അച്ഛന്‍ തന്ന ഭാഗ്യതിനെ 
ഭാഗ്യക്കെടായി കരുതേണ്ടി വന്ന ഗതികേടിനെ..




    ...




Friday, October 21, 2011

എന്നന്നേക്കുമായി


കുത്തി നോവിക്കാന്‍  നിനക്ക് നീയും
എനിക്ക് ഞാനും മാത്രമേ ഉണ്ടായിരുന്നുള്ളൂ
അന്നും ഇന്നും...
നിന്റെ നിനവുകളിലെക്ക് എത്തി നോക്കാന്‍
നിലാവും വെളിച്ചവും ഞാന്‍ പകര്‍ന്നു തന്നിരുന്നു..
എന്റെ നെഞ്ചിലെ മിന്നമിനുങ്ങിനെയും
ഇത്തിരി വെട്ടത്തെയും നിന്നിലേക്ക്‌
ഞാന്‍ ചൂട് പോകാതെ കിനിഞ്ഞിരുന്നു..
ഓര്‍കാതെ നീ ചിറകു മുളച്ചു അങ്ങ്
ആകാശത്തെത്തി...
എന്റെ നെഞ്ചിലെ ചൂടും വെളിച്ചവും
പ്രണയവും.. തീയും...
തണലും... നിറങ്ങളും...
നിദ്രയും... കിനാവുകളും.. നക്ഷത്രങ്ങളും..
മറന്നു കൊണ്ട്...
തിരിഞ്ഞു നോക്കാതെ... എന്നന്നേക്കുമായി...




Monday, October 3, 2011

എത്തിനോട്ടം

അച്ഛന്റെ പ്രതീക്ഷകളിലേക്ക്
അമ്മയുടെ ചോരയുട്ടുന്ന നെഞ്ഞിലേക്ക്..
കൂടെ പിറപ്പിന്റെ ദീനതയിലെക്ക്
പ്രണയത്തിന്റെ ആത്മാര്തതയിലെക്ക്..
നിറം മങ്ങിയ ആല്‍ബതിലെക്ക്...
എഴുതി മടുത്ത അക്ഷരങ്ങളിലേക്ക്...
ഉടുത് പഴകിയ സാരികളിലെക്ക്..
മുഷിഞ്ഞ സൌഹൃടങ്ങളിലെക്ക്
ഒരിക്കലും തീരില്ലെന്ന് ഓര്‍ത്ത ദുഖങ്ങളിലെക്ക് ..
മറന്നു തുടങ്ങിയ സ്വപ്നങ്ങളിലേക്ക്..
ഞാന്‍ മാന്തി മുറിവേല്‍പ്പിക്കുന്ന തുടയിലെക്കും....
പിന്നെ ഞെരിഞ്ഞമര്‍ന്ന കയറിലേക്കും...

Sunday, March 20, 2011

ആത്മഹത്യ




ഒരു കയറിന്‍ തുമ്പിലെ സ്നേഹം,
ബ്ലൈടിന്റെ കനം,
കന്നുനീരിലെ ഉപ്പ്,
ചിരിയിലെ കല്‍ക്കണ്ടം,
കൈപ്പിന്‍ ചുവയുള്ള നുണകള്‍,
ജീവിതം ചെറുമ്പോള്‍ നിറയെ കല്ല്‌...

ഞാനെന്താണ്??




നിറമുള്ള സന്ധ്യകള്‍ സ്വപനമാവുമ്പോള്‍,
മഞ്ഞ കോളാമ്പി പ്പൂക്കള്‍ക്ക് നിറം മങ്ങുമ്പോള്‍,
നാടന്‍ പാട്ടിന്റെ സീലുകള്‍ താളം തെറ്റുമ്പോള്‍,
ഒരു ചോരക്കടലിന്റെ ആഴം കൂടുമ്പോള്‍,
കരയുന്ന കുഞ്ഞിന്റെ വായില്‍
 പച്ച വെള്ളം ഒഴിക്കേണ്ടി വരുമ്പോള്‍,
മരണത്തിലേക്ക് താനേ തുഴഞ്ഞു
പോകുന്നവനെ പിടിച്ചു നിര്‍ത്തേണ്ടി വരുന്പോള്‍,
അറിഞ്ഞില്ല ഞാനെന്താനെന്നു
എന്തിനാണെന്ന്??

Friday, March 4, 2011

നാളങ്ങള്‍....




ആളിക്കതിയും ആഴത്തില്‍ കുത്തിയും
ചില ഉറപ്പുകള്‍ ഉണ്ടാക്കാറുണ്ട്......
വേദനയില്‍ നഷ്ട്ടങ്ങളില്‍ ഒക്കെ
അണയാന്‍ കൊതിക്കുന്നതിലധികം
ആളിക്കത്താന്‍ ആഗ്രഹിക്കുന്നവര്‍..
ആളിക്കത്തി അമരുന്നിവര്‍ ....
കനല് പോലും നീറി നീറി കിടക്കും
അണക്കാന്‍ ശ്രമിക്കുന്നവരെ പോലും
ആഴത്തില്‍ വിഴുങ്ങും....
എല്ലാത്തിനും അവസാനം??
ആരുമില്ലെന്ന തിരിച്ചറിവും......
അന്തരീക്ഷതിലെക്കുള്ള  അലിഞ്ഞു ചേരലും....
ചില ഓര്‍മപ്പെടുത്തലുകളും......



Thursday, February 24, 2011

ആത്മാക്കള്‍

ഗതി കിട്ടാതെ അലഞ്ഞു നടക്കുന്നവരാണോ നിങ്ങള്‍?
മരിക്കാതെ ഞങ്ങളിലേക്ക് തിരിച്ചു വരികയാണോ?
ഓര്‍മകളെ ഇല്ലാത്തവരാണ് ഞങ്ങളെല്ലാവരും...
നഷ്ട്ടങ്ങളില്‍ കരയാത്തവരും...
ഇതൊന്നും പുത്തരിയല്ലെന്ന ഭാവമുള്ളവരുമാണ്...
ഞങ്ങളില്‍ ചിലര്‍ക്ക് തലയില്ല....
കയ്യും കാലുമില്ല....
കാരണം ആരും അന്വേഷിക്കാറില്ല....
ചില കാരണങ്ങള്‍ അജ്ഞാതമാനെന്നു
ഞങ്ങള്‍ക്കറിയാം...
ഭൂതകാലത്തെ ഓര്‍ത്ത് നിങ്ങളീ ഭൂമിയെ
വലം വെക്കുമ്പോള്‍ എനിക്ക് അസൂയയുണ്ട്....
ഓര്‍മ്മകള്‍ നഷ്ട്ടപ്പെട്ടിട്ടും തിരിച്ചെടുക്കാന്‍
കഴിയാഞ്ഞിട്ടും.....
നിങ്ങള്‍ തിരയുന്നതിനെ
അറിയാനാവുന്നത്  കൊണ്ട്...

Friday, January 28, 2011

ഒരു നക്ഷത്ര ദൂരം


ഒരു  നക്ഷത്ര  ദൂരത്തിലേക്കുള്ള
എ പോസിറ്റീവ്  രക്ത  കടലിന്‍റെ 
 ആഴവും  പരപ്പുമാണ്  
നിന്നെയും  എന്നെയും  കൂട്ടിയോജിപ്പിക്കുന്നത് 
നിന്‍റെ  വിരല്‍  മുറിഞ്ഞു   രക്തം  കിനിഞ്ഞപ്പോള്‍   
ഞാനറിയാതെ  ഒഴുകിത്തുടങ്ങി ..
നിലതെറ്റിയ  ഒഴുക്കിനിടയില്‍ 
എന്‍റെ  താളം  തെറ്റി  തുടങ്ങിയിരുന്നു ..
ആഴം  നഷ്ട്ടപ്പെട്ടു... 
ചാലുകളായി  എന്നിലെ  രക്ത  തുള്ളികളും  ഒഴുകിയകന്നു ...
നിന്നിലേക്കുള്ള  ദൂരം  അപ്പോളെനിക്ക്  
ഒരു  സൂര്യ  ദൂരതെക്കാളും  അകലെയാവണം ......

Wednesday, January 26, 2011

സമൂഹം

ഒന്നില്‍ കൂടുതല്‍ പുരുഷന്മാരുമായി
അന്തിയുറങ്ങുന്ന സ്ത്രീയെ വേശ്യയെന്നു
സമൂഹം വിളിക്കുന്നു...
ഒന്നിലധികം ഭാര്യമാരുള്ള...
ഉള്ള ഭാര്യ മതിയാവാതെ പരസ്ത്രീയെ
തേടി പോകുന്ന പുരുഷന്മാരെ
സമൂഹം പുരുഷന്‍ എന്നല്ലാതെ
മറ്റെന്തെങ്കിലും  വിളിച്ചിട്ടുണ്ടോ?


വൈധവ്യം!!



അടുത്ത വീടിലെ കോരന്റെ
മകനെ കണ്ടപ്പോഴാണോ
അവളുടെ വൈധവ്യത്തിന്റെ
പാവടക്കെട്ടഴിഞ്ഞതും
പുതു ബീജം മണ്ണില്‍ മുളച്ചതും??

ചിന്ത!!



ഒരിക്കല്‍ നാടെന്തെന്നരിയാതെ നാടിനെ
 കുറിച് പ്രസംഗിച്ചു..
ഇന്ന് നാടെന്തെന്നും, മുക്കിലും മൂലയിലും
എന്തുണ്ടാവുന്നു എന്നും അറിയാം...
പക്ഷെ ഞാനിങ്ങനെ മൌനിയായി
പോയതെന്താവും..?

തിര



തീര്‍പ്പ് കല്‍പ്പിക്കാനാവാതെ
കരയിലെക്കടിച്ചും,
കടലിലേക്ക് പിന്‍വാങ്ങിയും,
നീ എന്നെ നന്മയും തിന്മയും
പഠിപ്പിക്കുകയാണോ?

ആശയം

എത്ര ശ്രമിച്ചിട്ടും പുറത്തേക്ക്
വരില്ലെന്ന വാശിയില്‍..
അകത്തും പുറത്തുമായി ജാതിയില്ലാതെ
മതമില്ലാതെ
ഭാഷയില്ലാതെ വേഷമില്ലാതെ..
വര്‍ണവും ലിങ്ങവുമില്ലാതെ
എന്നെ വേദനിപ്പിച്ചു കൊണ്ടെന്നും
എന്റെ ഗര്‍ഭപാത്രത്തില്‍ ഉറഞ്ഞു പോയ
ജീവന്‍ തുടിക്കുന്ന വിത്ത്......

മാറാത്തതും മാറിയതും


ഇനിയും മാറാത്ത ചിലതുണ്ട്...
വെട്ടിമാട്ടാത്ത മുറ്റത്തെ അരളിച്ചെടി...
എല്ലാ വിഷുവിനും പൂക്കുന്ന കണിക്കൊന്ന..
ആരെയൊക്കെയോ മോഹിപ്പിക്കാനായി
 സുഗന്ധം പൊഴിക്കുന്ന ഗന്ധരാജനും
പിച്ചിയും മുല്ലയും...
മച്ചിന്റെ മുകളില്‍ ചിലക്കുന്ന പല്ലി..
അമ്പലത്തിന്റെ ആല്‍തറ  ...
അമ്മയുടെ ഉച്ചയുറക്കം...
അച്ഛന്റെ കൂര്‍ക്കം വലി..
അമ്മുവിന്‍റെ പിണക്കങ്ങള്‍, തല്ലു കൂട്ടങ്ങള്‍....
കാവിലെക്കുള്ള തിരി...
ഇനിയും ഞാന്‍ കണ്ടതും കാണാത്തതുമായ ഒരുപാട്...
പക്ഷെ മാറിയ ഒന്നിനെ ഞാന്‍ കണ്ടു
എന്നിലേക്ക് തന്നെ ഒന്ന് എത്തിനോക്കിയപ്പോള്‍ കണ്ടു...
ജീവനില്ലാത്ത ഞാനും എന്നിലുണ്ടായ
രീതികളും ചിന്തകളും തന്നെ ആയിരുന്നു അത്..






അവള്‍



മഴ പോലെയായിരുന്നു അവളുടെ ഭാവങ്ങള്‍...
ചാരിയും പെയ്തും, പെയതോഴിഞ്ഞും...
ഞങ്ങളില്‍ നിറഞ്ഞു നിന്നിരുന്നു എന്നും..
നൃത്തം ചെയ്തു തുടങ്ങുമ്പോള്‍...
അവള്‍ ആര്‍ത്തലച്ചു പെയ്യുന്ന പെമാരിയായിരുന്നു...
ആരുടെയൊക്കെയോ കൈകളാല്‍ ബാലിയാടപ്പെട്ടപ്പോള്‍
ഒറ്റപ്പെട്ട മഴയായി ഞങ്ങളുടെ നെഞ്ചില്‍ മാത്രം പെയ്തു നിന്ന്..
കുഞ്ഞിനെ വയറ്റില്‍ ചുമന്നപ്പോള്‍ അവള്‍
ചാറ്റല്‍ മഴയായിരുന്നു...
ഒരു സുഖമുള്ള ഓര്മ പോലെ അവള്‍ പെയ്തുകൊണ്ടിരുന്നു...
നിമിഷങ്ങള്‍ കൊണ്ടവള്‍ സംഹാരതാണ്ടവം  ആടി...
എല്ലാം നസിപ്പിച്ചവല്‍ പെയതോഴിച്ചതെല്ലാം
പെറുക്കിയെടുത് വീണ്ടും മേഖങ്ങളിലെക്ക്....
ഞങ്ങളിനിയും ഭൂമിയില്‍ ബാകിയാകുന്നു...
അവളുടെ പെയ്തിനായി കൊതിച്ചു കൊണ്ട്, പ്രതീക്ഷിച്ചു കൊണ്ട്.....


മണ്ടത്തരം !!!!!!




കഥയിലൊരു അനുഭവം ഉണ്ടാവണം....
കവിതയിലൊരു ആശയവും....
വെറുതെ പെറുക്കി വെച്ച അക്ഷരങ്ങള്‍...
ഇതെന്റെ ഭ്രാന്തിന്റെ ബാകി പത്രങ്ങള്‍...

സൌഹൃദങ്ങള്‍....

സൌഹൃദങ്ങള്‍....

ഹൃദയത്തില്‍ തറക്കുന്ന ചില നഷ്ട്ടങ്ങളാകാം
സൌഹൃദങ്ങള്‍....
അടിവേര് മുതല്‍ നോവിക്കുന്ന ബാധ്യതകളുമാവാം ...
നീ എന്റെ നെഞ്ചില്‍ തകര്‍ത് പെയ്യുന്ന മഴയുമാവം........