ഒരു തണലായി കൂടെ നില്‍ക്കുക മാത്രമല്ല
അച്ഛനും അമ്മയ്ക്കും അനിയനുമൊക്കെ
പകരക്കാരനായി
എന്നെ ജീവന് തുല്യം സ്നേഹിക്കാനായി
ഒരു നിമിഷമെങ്കിലും ആഗ്രഹിച്ചവന്‍
എന്‍റെ ഹൃദയത്തെ പറിച്ചെടുത് നെഞ്ചോടു ചേര്‍ത്ത് വെക്കാന്‍
എന്നെ വേദനിപ്പിച്ചവന്‍
നീയെനിക്ക് പ്രിയപ്പെട്ടവനായി തീരുക
ഒരുപക്ഷെ നീയെനിക്ക് നഷ്ടമാവുമ്പോഴയിരിക്കും
അതുവരെ ഞാന്‍ നിന്നെ സ്നേഹിക്കില്ല
സ്നേഹം എനിക്കും നിനക്കും നിഷേധിക്കപ്പെട്ട
ആദമിന്റെ തോട്ടത്തിലെ ആപ്പിള്‍ പഴങ്ങളാണ്
അത് തൊട്ടാല്‍ പോലും പൊള്ളും........