അഖില
നീണ്ട വിരല്‍ കൊണ്ട്
അവളെഴുതിതുടങ്ങിയപ്പോള്‍
അറിഞ്ഞിരുന്നില്ല
നിശബ്ദത തളം കെട്ടിയ
ഈ നിമിഷങ്ങളില്‍ എനിക്കും
സാക്ഷിയാവേണ്ടി വരുമെന്ന്‍ !!
കരയാന്‍ പോലുമാവാതെ
മൂടിക്കെട്ടിയ കാരമേഘ മാലകള്‍
എന്‍റെ തലയ്ക്കു മുകളിലും
കറങ്ങിയിരുന്നു
അത് പെയ്യാതെ
പെയ്ത് ഒഴിയാതെ ......
എന്നിലേക്ക് അലിഞ്ഞു ചേരുമായിരുന്നു ..
നനഞ്ഞ മിഴികളോടെ
അവളെന്നെ ചതിച്ചു കൊണ്ടേ ഇരുന്നു .....
എപ്പൊഴും ഞാന്‍
ചതിക്കപെട്ടുകൊണ്ടും.............