ആഴങ്ങളില്‍ ഞാന്‍ എന്നെ നഷ്ടപെടുന്നത്
ആര്‍ക്കും വേണ്ടാത്ത കുപ്പത്തൊട്ടിയില്‍ ഞാനെന്നും
തിരയുന്നത്...
നിശബ്ദതയുടെ താളത്തില്‍.........
അച്ഛന്‍റെ അഴുകിയ ജഡത്തില്‍ പോലും......
അമ്മയുടെ മിഴിനീരില്‍ തെളിഞ്ഞത്.........
താളം തെറ്റി തുടങ്ങിയ അനിയന്റെ നെഞ്ചില്‍ തെളിഞ്ഞും
മറഞ്ഞുമുള്ള ശ്രീവല്സത്തില്‍ പോലും.........
ഞാന്‍ നിന്നെ കാണുന്നു.......
ഞാന്‍ ആദ്യമായി വായിച്ചു തുടങ്ങിയ പുസ്തകത്താളുകളില്‍.......
നിറം മങ്ങിയ എണ്ണ ചായ ചിത്രങ്ങളില്‍......
നഷ്ടപെടുത്തിയ പ്രണയ ലേഖനങ്ങളില്‍.....
സൂക്ഷിച്ചു വെച്ച നീല കണ്ണുള്ള പാവക്കുട്ടിയില്‍....
കീരിത്തൂങ്ങിയ പാവാടത്തുമ്പില്‍.......
കരിഞ്ഞു വാടിയ നിന്റെ കണ്ണിന്റെ അറ്റത്ത്....
ഓര്‍മ്മകള്‍.........