Sunday, October 31, 2010

വാര്‍ധക്യം

എന്‍റെ ചിത്രത്തിന് നിറം മങ്ങി
നെറ്റിയിലെ കുങ്കുമ രേണുക്കള്‍ മാഞ്ഞു
നരച്ച മുടി അങ്ങുമിങ്ങും
കുഞ്ഞുങ്ങള്‍ കൂട് വിട്ടു പറന്നകന്നു
നഷ്ടപെടലിന്‍റെ വേദനയില്‍
ഈ വെളുത്ത വസ്ത്രവും കൂടി
ഞാനാകെ നരച്ചു
എന്‍റെ നിറം ശബ്ദം കാഴ്ച മാറിയിരിക്കുന്നു
ഇതാവാം അമ്മ പറഞ്ഞ
അച്ഛന്‍ കടന്നു പോയ കാലം
മുത്തശ്ശിയുടെ കണ്ണിലെന്നും തിളങ്ങിയിരുന്ന
നേര്‍ത്ത കണ്ണുനീരിന്റെ നനവ്.....