Sunday, October 31, 2010

പ്രണയം

ഒരു മഴപോലെയായിരുന്നു
നീ എനിക്ക് ...
ചാറി തുടങ്ങിയതാണ് .....
പിന്നെ കനം കൂടി . ..
ആഞ്ഞു കുത്തി പെയ്ത് പെയ്ത്
എന്‍റെ നെഞ്ചില്‍ മിന്നലായി ,
ഇടിയായി , മാറിയത്
നീ അറിഞ്ഞിരുന്നോ?
ആ മിന്നലില്‍ കരിഞ്ഞു പോയത്
എന്നിലെ പ്രണയമാണ്
എന്നിലെ മോഹങ്ങളാണ്
കരിഞ്ഞിട്ടും അതില്‍ നിന്ന് കിളിര്‍ത്തു വന്ന
ചെറു ഇലകളെപ്പോലും
ഞാന്‍ പേടിച്ചു
അതിനും നിന്‍റെ രൂപം നിറം
ഇത് ഭയാനകം പ്രണയം